വൈറ്റ്ഹൌസിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ സംശയകരമായ നീക്കം
Thursday, October 30, 2014 11:05 PM IST
വാഷിംഗ്ടണ്‍: വൈറ്റ്ഹൌസിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ സംശയകരമായ പ്രവര്‍ത്തനങ്ങള്‍ കണ്െടത്തി. ഇതേത്തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി വൈറ്റ്ഹൌസ് അധികൃതര്‍ അറിയിച്ചു. അതേസമയം, ആരാണു സംഭവത്തിനു പിന്നിലെന്നതുള്‍പ്പെടെ വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. പ്രസിഡന്റിന്റെ ഓഫീസിലെ ജീവനക്കാര്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ശൃംഖലയിലാണു സംശയകരമായ പ്രവര്‍ത്തനം നടത്തിയതെന്നു മാത്രമാണ് പുറത്തുവിട്ട വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.