ഹോണ്ടുറാസ് സുന്ദരിമാരുടെ വധം: കാമുകന്‍ കുറ്റം സമ്മതിച്ചു
Friday, November 21, 2014 10:55 PM IST
ടെഗുസിഗല്‍പ: ഹോണ്ടുറാസ് സുന്ദരി മരിയ ഹൊസെ അല്‍വറാഡോയെയും (19) സഹോദരി സോഫിയ ട്രിനിഡാഡിനെയും (23) കൊലപ്പെടുത്തിയതു താനാണെന്ന് സോഫിയയുടെ കാമുകന്റെ വെളിപ്പെടുത്തല്‍. സോഫിയയുടെ കാമുകന്‍ അന്റോണിയോ റൂയിസിനെയും കൂട്ടാളിയെയും പോലീസ് നേരത്തേ അറസ്റ് ചെയ്തിരുന്നു. സോഫിയ മറ്റൊരാളുമൊത്ത് ഡാന്‍സ് ചെയ്തതില്‍ പ്രകോപിതനായ റൂയിസ് സോഫിയയെ വെടിവയ്ക്കുകയായിരുന്നു. ഇതു കണ്ടു ഭയന്നോടിയ മരിയയെയും റൂയിസ് വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്നു മൃതദേഹങ്ങള്‍മറവു ചെയ്യുകയായിരുന്നെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. റൂയിസിന്റെ ജന്മദിന ആഘോഷത്തിനിടെയാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

ഹോണ്ടുറാസ് സുന്ദരിപ്പട്ടത്തിനുവേണ്ടി ഏപ്രിലില്‍ നടന്ന മത്സരത്തില്‍ വിജയിച്ച മരിയാ ഹൊസെ ലണ്ടനില്‍ നടക്കുന്ന ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്നു. ലോകസുന്ദരി മത്സരത്തിനു രണ്ടു ദിവസം മുമ്പാണ് മരിയ ഹൊസെയെയും സഹോദരിയെയും കാണാതായതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ടതായി കണ്െടത്തിയതും.


ഇന്നലെ ആരംഭിച്ച ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ ഡിസംബര്‍ 14നാണ്.കൊലപാതക നിരക്കില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഹോണ്ടുറാസ്. സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെടുന്നതില്‍, 2005-2013 കാലഘട്ടത്തില്‍ ഹോണ്ടുറാസില്‍ 263 ശതമാനം വര്‍ധനയുണ്ടായെന്നു യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.