സംവിധായകന്‍ മൈക്ക് നിക്കോള്‍സ് അന്തരിച്ചു
സംവിധായകന്‍ മൈക്ക് നിക്കോള്‍സ് അന്തരിച്ചു
Friday, November 21, 2014 10:56 PM IST
ന്യൂയോര്‍ക്ക്: ഓസ്കര്‍ അവാര്‍ഡ് നേടിയ ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് തുടങ്ങിയ മികച്ച ചലച്ചിത്രങ്ങളുടെ സംവിധായകന്‍ മൈക്ക് നിക്കോള്‍സ് (83) അന്തരിച്ചു. നാടകവേദിയില്‍ തിളങ്ങിയശേഷമാണു നിക്കോള്‍സ് സിനിമയിലേക്കു കടന്നത്. അദ്ദേഹത്തിന്റെ ദ ഗ്രാജ്വേറ്റ്, കാര്‍ണല്‍ നോളജ് എന്നീ സിനിമകളും ഓസ്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ഓസ്കര്‍, ടോണി, എമി, ഗ്രാമി അവാര്‍ഡുകളെല്ലാം നേടിയ അപൂര്‍വ പ്രതിഭയാണു റഷ്യന്‍ വംശജനായ നിക്കോള്‍സ്. ജര്‍മനിയിലായിരുന്നു ജനനം. അന്നത്തെ പേര് മൈക്കള്‍ ഇഗോര്‍ പെസ്കോവ്സ്കി. എബിസി ന്യൂസിലെ അവതാരക ഡയാനെ സോയറായിരുന്നു ഭാര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.