ലണ്ടനിലെ ആഡംബര ഹോട്ടലില്‍ സ്ഫോടനം; 14 പേര്‍ക്കു പരിക്ക്
Sunday, November 23, 2014 11:31 PM IST
ലണ്ടന്‍: പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ദ ചര്‍ച്ചില്‍ ഹയാത്ത് റീജന്‍സി പഞ്ചനക്ഷത്ര ഹോട്ടലിലെ അടിത്തറയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നു ഹോട്ടലില്‍ താമസക്കാരായ 500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയാതായി അഗ്നിശമന സേനാംഗങ്ങള്‍ വ്യക്തമാക്കി. ഹോട്ടല്‍ ജീവനക്കാര്‍ക്കാണു പരിക്കേറ്റത്. സ്ഫോടനത്തില്‍ താഴത്തെ നിലയ്ക്കും അടിത്തറയ്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സമീപത്തു പാര്‍ക്കു ചെയ്തിരുന്ന അഞ്ചു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.


സംഭവത്തെക്കുറിച്ച് നാഷണല്‍ ഗ്രിഡ് എനര്‍ജി നെറ്റ് വര്‍ക്ക് കമ്പനി അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.