റമാദിയില്‍ ഐഎസ് ഭീകരര്‍ 25 ആദിവാസികളെ കൊന്നു
Sunday, November 23, 2014 11:32 PM IST
ബാഗ്ദാദ്: ഇറാക്കില്‍ പോരാട്ടം നടത്തുന്ന ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ 25 സുന്നി ആദിവാസി യുവാക്കളെ കൊലപ്പെടുത്തി. അന്‍ബര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയില്‍ ഐഎസ് ഭീകരര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച അല്‍ബു ഫഹദ് ആദിവാസി വിഭാഗത്തിലെ യുവാക്കളാണു കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം അല്‍ബു നിമര്‍ ഗോത്രവിഭാഗത്തിലെ നൂറുകണക്കിനാളുകളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.