ജാഗരണപ്രാര്‍ഥനയ്ക്കു വത്തിക്കാനില്‍ ആയിരങ്ങള്‍
ജാഗരണപ്രാര്‍ഥനയ്ക്കു വത്തിക്കാനില്‍ ആയിരങ്ങള്‍
Sunday, November 23, 2014 11:58 PM IST
വത്തിക്കാനില്‍നിന്ന് ജോര്‍ജ് കള്ളിവയലില്‍, സിജോ പൈനാടത്ത്

വിശുദ്ധ പദവി പ്രഖ്യാപന ത്തോ ടനുബന്ധിച്ചുള്ള ജാഗരണ പ്രാര്‍ഥന റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയില്‍ നടന്നു. പൌരസ്ത്യ സഭാ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ലെയണാര്‍ദോ സാന്ദ്രിയാണു ജാഗരണ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയത്. സിഎംഐ ജനറല്‍ കൌണ്‍സിലര്‍ ഫാ. ജോര്‍ജ് താഞ്ചന്‍, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ഇന്ത്യയില്‍നിന്നുള്ള ഇരുപത്തഞ്ചോളം മെത്രാന്മാര്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, സിഎംസി സഭാ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ, സിഎംഐ-സിഎംസി ജനറല്‍ കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, സന്യാസസഭകളുടെ സുപ്പീരിയര്‍മാര്‍, വൈദികര്‍, സന്യാസ സഭാംഗങ്ങള്‍, നൂറുകണക്കിനു വിശ്വാസികള്‍ തുടങ്ങിയവര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പാരമ്പര്യത്തിന്റെ ഭാഗമായ റംശാ നമസ്കാരമാണു ജാഗരണ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.