കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍
കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍
Monday, November 24, 2014 11:36 PM IST
സ്വന്തം ലേഖകന്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കുശേഷം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസിയ എലുവത്തിങ്കല്‍ എന്നീ രണ്ടു വിശുദ്ധരെക്കൂടി ഒരുമിച്ച് ഭാരതസഭയ്ക്കു ലഭിച്ചതിനുള്ള കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും.

ഒന്നാമത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള ഏറ്റുപറച്ചിലിന്റെ അള്‍ത്താരയില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രധാന കാര്‍മികന്‍. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, വിശുദ്ധ ചാവറയച്ചന്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടേയും പോസ്റുലേറ്റര്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, സിഎംഐ ജനറല്‍ കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍ എന്നിവരുള്‍പ്പെടെ ഇരുനൂറിലധികം സിഎംഐ വൈദികര്‍, വിവിധ രൂപതകളില്‍ നിന്നും സന്യാസസഭകളില്‍ നിന്നുമുള്ള വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കര്‍ദിനാള്‍ മാര്‍ ക്ളീമീസ് ബാവയാണു സന്ദേശം നല്‍കുക. കൃതജ്ഞതാബലിയുടെ മാസ്റര്‍ ഓഫ് സെറിമണീസ് ഫാ. നൈജു കളമ്പുകാട്ട് സിഎംഐ ആണ്.


വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പു വഹിക്കുന്നതു സിഎംഐ മുന്‍ പ്രി യോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയിലും വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പു വഹിക്കുന്നതു ഫാ. നോബിയുമായിരിക്കും.

കൃതജ്ഞതാബലി രാവിലെ പത്തിനു നടക്കും.അതിനു മുമ്പ് ഇന്ത്യന്‍ സമൂഹത്തിന് ആശംസകളര്‍പ്പിക്കാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ എത്തുന്നുണ്ട്. അതിനാല്‍ എല്ലാവരും രാവിലെ എട്ടിനു തന്നെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.