കളിത്തോക്കുമായി നിന്ന പന്ത്രണ്ടുകാരനെ യുഎസ് പോലീസ് വെടിവച്ചുകൊന്നു
Tuesday, November 25, 2014 11:52 PM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്ളീവ്ലന്‍ഡ് നഗരത്തിലെ കളിസ്ഥലത്ത് കളിത്തോക്കുമായി നിന്ന കുട്ടിയെ പോലീസ് വെടിവച്ചുകൊന്നു. 12 വയസുള്ള താമിര്‍ റൈസാണു കൊല്ലപ്പെട്ടത്.

തോക്കുമായി ഒരു കുട്ടി ജന ങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ശനിയാഴ്ച പോലീസിന് അജ്ഞാതനില്‍നിന്നു ഫോണ്‍ സന്ദേശം ലഭിച്ചു. ഇതേത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് കുട്ടിയോട് കൈകള്‍ ഉയര്‍ത്താനാവശ്യപ്പെട്ടു. വിസമ്മതിച്ചതിനെത്തുടര്‍ന്നു കുട്ടിയുടെ നേര്‍ക്കു നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച താമിര്‍ ഞായറാഴ്ച മരിച്ചു. എന്നാല്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നു പിന്നീട് പോലീസ് സ്ഥിരീകരിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഇവരില്‍ ഒരാള്‍ സര്‍വീസില്‍ കയറിയിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.