നൊബേല്‍ സ്വര്‍ണമെഡല്‍ ലേലം ചെയ്യുന്നു
Tuesday, November 25, 2014 11:52 PM IST
ന്യൂയോര്‍ക്ക്: ഡിഎന്‍എ കണ്ടുപിടിച്ചതിന് നൊബേല്‍ സ മ്മാനം പങ്കിട്ട അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജെയിംസ് വാട്സന്‍ തനിക്കു ലഭിച്ച സ്വര്‍ണമെഡല്‍ ലേലം ചെയ്യുന്നു. ഡിസംബര്‍ നാലിനു നടത്തുന്ന ലേലത്തില്‍ മെഡലിന് 25ലക്ഷം മുതല്‍ 35ലക്ഷം ഡോളര്‍വരെ ലഭിക്കുമെന്നാണു കരുതുന്നത്. മെഡല്‍ വിറ്റു കിട്ടുന്ന തുകയി ല്‍ ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ശാസ്ത്ര ഗവേഷണത്തിനുമായി നീക്കിവയ്ക്കുമെന്ന് 86കാരനായ വാട്സന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.