മതനിന്ദക്കേസ്: ആസിയാ ബീവിയുടെ അപ്പീല്‍ പാക് സുപ്രീം കോടതിയില്‍
Tuesday, November 25, 2014 11:52 PM IST
ലാഹോര്‍: മതനിന്ദക്കേസില്‍ വധശിക്ഷ ശരിവച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരേ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീവി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജയിലില്‍ കഴിയുന്ന 47കാരിയായ ബീവിക്കുവേണ്ടി അഭിഭാഷകനായ സൈഫുല്‍ മാലുക്കാണ് അപ്പീല്‍ സമര്‍പ്പിച്ചത്. സംഭവം നടന്ന് അഞ്ചു ദിവസ ത്തിനുശേഷമാണ് ബീവിക്ക് എതിരേയുള്ള കേസില്‍ പോലീസ് എഫ്ഐ ആര്‍ സമര്‍പ്പിച്ചതെന്ന് മാലുക് ചൂണ്ടിക്കാട്ടി.

ബീവിക്കെതിരേ പോലീസിനു മൊഴിനല്‍കിയ രണ്ടു മുസ്ലിം സ്ത്രീകള്‍ കോടതിയില്‍ മൊഴി നല്‍കാന്‍ തയാറാവാത്തതും തങ്ങള്‍ക്ക് അനുകൂലമായ ഘടകമാണെന്ന് മാലുക് അഭിപ്രായ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.