നടി വീണാ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ
നടി വീണാ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ
Wednesday, November 26, 2014 11:07 PM IST
ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ സ്വകാര്യ ടിവി ചാനല്‍ ജിയോ ടിവിയുടെ ഉടമ മിര്‍ ഷക്കീല്‍ ഉര്‍ റഹ്മാന്‍, നടി വീണാ മാലിക്, ഭര്‍ത്താവ് ബഷീര്‍ എന്നിവര്‍ക്ക് മതനിന്ദാക്കേസില്‍ ഭീകരവിരുദ്ധ കോടതി 26 വര്‍ഷം തടവുശിക്ഷ വിധിച്ചു. ടിവി അവതാരക ഷയിസ്താ വാഹിദിക്കും തടവുശിക്ഷ കിട്ടി.

മേയ് മാസത്തില്‍ സംപ്രേഷണം ചെയ്ത ടിവിപരിപാടി മതനിന്ദാ പരമാണെന്ന് വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. കുറ്റക്കാര്‍ 13ലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ അവരുടെ വസ്തുക്കള്‍ വിറ്റ് തുക ഈടാക്കണം.


പ്രതികള്‍ നേരത്തെ വിദേശത്തേ ക്കു കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവരെ എത്രയും വേഗം അറസ്റു ചെയ്യണമെന്നു വിധിന്യായത്തില്‍ കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.