അഭയാര്‍ഥികളെ യൂറോപ്പ് കൈവിടരുത്: മാര്‍പാപ്പ
അഭയാര്‍ഥികളെ യൂറോപ്പ് കൈവിടരുത്: മാര്‍പാപ്പ
Wednesday, November 26, 2014 11:08 PM IST
സ്ട്രാസ്ബൂര്‍: അഭയാര്‍ഥികളെ സഹായിക്കാന്‍ സമഗ്രവും നീതിപൂര്‍വകവുമായ കുടിയേറ്റനയത്തിനു രൂപം നല്‍കാന്‍ യൂറോപ്പ് തയാറാവണമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ.

കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബൂറില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും അഭയാര്‍ഥികളെ സ്വീകരിക്കാനും ഉതകുന്ന നയം രൂപീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ അദ്ദേഹ ം ആഹ്വാനം ചെയ്തു. മെഡിറ്ററേനിയന്‍ സമുദ്രം ഒരു വന്‍ശ്മശാനമാവുന്നത് അനുവദിക്കാനാവില്ല. അഭയാര്‍ഥി ബോട്ടു ദുരന്തങ്ങളെ അനുസ്മരിച്ച് മാര്‍പാപ്പ പറഞ്ഞു. കൌണ്‍സില്‍ ഓഫ് യൂറോപ്പ് സമ്മേളനത്തിലും മാര്‍പാപ്പ പ്രഭാഷണം നടത്തി. കാല്‍ നൂറ്റാണ്ടു മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.