ഡ്രോണ്‍ ആക്രമണം: ഫസലുള്ള കഷ്ടിച്ചു രക്ഷപ്പെട്ടു
Wednesday, November 26, 2014 11:09 PM IST
ഇസ്ലാമാബാദ്:കഴിഞ്ഞ രാത്രി യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍നിന്ന് പാക് താലിബാന്‍ നേതാവ് മുല്ലാ ഫസലുള്ള തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്ന് പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അഫ്ഗാന്‍ പ്രവിശ്യ നംഗര്‍ഹാറിലെ ന സ്യാന്‍ ഗ്രാമത്തിലെ വീടിനു നേര്‍ക്ക് ഡ്രോണ്‍ നാലു മിസൈലുകള്‍ അയച്ചു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുല്ലാ ഫസലുള്ളയും ഇവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.