മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ജയിലില്‍
Wednesday, November 26, 2014 11:09 PM IST
ലിസ്ബണ്‍: അഴിമതിക്കേസ് ചുമത്തപ്പെട്ട മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ഹൊസെ സൊക്രാട്ടസിനെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ക്രിമിനല്‍ കോടതി ജഡ്ജി കാര്‍ലോസ് അലക്സാണ്ടര്‍ ഉത്തരവിട്ടു. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ വെള്ളിയാഴ്ചയാണ് സോഷ്യലിസ്റ് പാര്‍ട്ടിക്കാരനായ സൊക്രാട്ടസിനെ അറസ്റുചെയ്തത്. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സോഷ്യലിസ്റ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ ഇതോടെ തെറ്റിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. സൊക്രാട്ടസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍കൂടി അറസ്റിലായി. പോര്‍ട്ടുഗലില്‍നിന്ന് കാറില്‍ വന്‍തുക പാരീസിലെത്തിച്ചു സൊക്രാട്ടസിനു കൈമാറിയെന്നാണു ഡ്രേവറുടെ പേരിലുള്ള കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.