പോളിഷ് വൈദികനെ മോചിപ്പിച്ചു
Thursday, November 27, 2014 12:27 AM IST
യാവുണ്െട(കാമറൂണ്‍): ഒക്ടോബറില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പോളിഷ് വൈദികന്‍ മത്തേവൂസ് സിഡ്സിക് ഉള്‍പ്പെടെ 16 പേരെ കാമറൂണ്‍ സൈന്യം മോചിപ്പിച്ചു. ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് സെന്‍ട്രല്‍ ആഫ്രിക്കന്‍ പീപ്പിള്‍ എന്ന വിമത സംഘടനയാണ് ഇവരെ ബന്ദികളാക്കിയത്. തങ്ങളുടെ നേതാവ് അബ്ദുലായെ മിസ്കിനെ ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്നായിരുന്നു വിമതരുടെ ഡിമാന്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.