ഒപെക് ഉത്പാദനം കുറച്ചില്ല; വില താണു
ഒപെക് ഉത്പാദനം കുറച്ചില്ല; വില താണു
Friday, November 28, 2014 12:30 AM IST
വിയന്ന: ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കേണ്െടന്നു പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന (ഒപെക്) തീരുമാനിച്ചു. ഇതോടെ ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താണു.

ഇന്നലെ ലണ്ടനില്‍ ഒരു വീപ്പ ക്രൂഡ് ഓയില്‍ (ബ്രെന്റ് ഇനം) വില 75 ഡോളറിനു താഴെ എത്തി. ജൂലൈ മധ്യത്തില്‍ 115 ഡോളറായിരുന്നു. പ്രതിദിനം 300 ലക്ഷം വീപ്പയാണ് ഒപെക് രാജ്യങ്ങളുടെ ഉത്പാദനം. ഇതു കുറച്ചു വില പിടിച്ചുനിര്‍ത്തണമെന്നു പല രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും മുഖ്യശക്തിയായ സൌദി അറേബ്യ യും ഗള്‍ഫ് രാജ്യങ്ങ ളും ഉത്പാദനം കുറയ്ക്കേണ്െട ന്നു വാദിച്ചു. നാലു വര്‍ഷത്തെ ഏറ്റവും താണ നിലയില്‍ എത്തിയ പെട്രോളിയം വില ഇനിയും താഴോ ട്ടു പോകുമെന്ന് ഇതോടെ ഉറപ്പായി. വില താഴ്ത്തിയാല്‍ അമേരിക്കയിലെ ഷെയ്ല്‍ വാതക ഉത്പാദനം നഷ്ടമാകും. ഇപ്പോള്‍ പെട്രോളിയത്തിനു പകരം ഷെയ്ല്‍ വാതകം ഉപയോഗിക്കുന്നുണ്ട്. ഉത്പാദനച്ചെലവ് കിട്ടാതെവരുമ്പോള്‍ ഷെയ്ല്‍ കമ്പനികള്‍ പൊളിയുമെന്നും അതു പെട്രോളിയത്തെ സഹായിക്കുമെന്നും കണക്കുകൂട്ടുന്നവരുണ്ട്. ഇനി ജൂണിലാണ് ഒപെക് യോഗം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.