കടല്‍ക്കൊല കേസ്: ഇന്ത്യയിലെ അംബാസഡറെ ഇറ്റലി തിരിച്ചുവിളിച്ചേക്കും
Thursday, December 18, 2014 12:07 AM IST
റോം/ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷകള്‍ സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ അടിയന്തര ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല മന്‍ചീനിയെ തിരിച്ചുവിളിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പാവ്ലോ ജെന്തിലോണി അറിയിച്ചു. ന്യൂഡല്‍ഹിയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ ഇറ്റലി താത്പര്യപ്പെടുന്നുവെന്ന് ഇതിന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇറ്റലിയില്‍ ചികിത്സയില്‍ കഴിയുന്ന മാസിമിലിയാനോ ലാത്തോറെ ഹൃദയശസ്ത്രക്രിയയ്ക്കായി രണ്ടു മാസത്തേക്കു കൂടി സമയം നീട്ടി ചോദിച്ചപ്പോള്‍ രണ്ടാ മത്തെ നാവികനായ സാല്‍വത്തോറെ ജിറോണ്‍ ക്രിസ്മസിനു നാട്ടില്‍ പോകാനാണ് അനുമതി തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.