ജെബ് ബുഷിനു വൈറ്റ് ഹൌസിലേക്കു നോട്ടം
Thursday, December 18, 2014 12:08 AM IST
വാഷിംഗ്ടണ്‍: 2016ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ ടിക്കറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്െടന്ന് മുന്‍ ഫ്ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ് സൂചിപ്പിച്ചു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ഫണ്ട് സമാഹരിക്കുന്ന നിരവധി പേരുമായി ബുഷ് ഇക്കാര്യം ചര്‍ച്ച ചെയ്തു.വൈറ്റ്ഹൌസില്‍ എത്താനുള്ള സാധ്യത ആരാഞ്ഞുവരികയാണെന്ന് ചൊവ്വാഴ്ചയാണു ബുഷ് വ്യക്തമാക്കിയത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സഹോദരനാണ് ജെബ് ബുഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.