'സൂപ്പര്‍ ഭൂമി' മീനം രാശിയില്‍
 സൂപ്പര്‍ ഭൂമി  മീനം രാശിയില്‍
Saturday, December 20, 2014 11:53 PM IST
വാഷിംഗ്ടണ്‍: ഭൂമിയുടെ രണ്ടര മടങ്ങു വലുപ്പമുള്ള സൂപ്പര്‍ ഭൂമി. 180 പ്രകാശവര്‍ഷം (സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരമാണു പ്രകാശവര്‍ഷം) അകലെ മീനം നക്ഷത്രരാശിയിലാണിത്.

ഇതിനെ കണ്െടത്തിയത് ഒന്നരവര്‍ഷം മുന്‍പ് മൃതപ്രായമായ കെപ്ളര്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ഗ്രഹാന്വേഷണ ദൂരദര്‍ശിനിയുമായി കെപ്ളര്‍ യാനപാത്രം 2009-ലാണു യാത്രയാരംഭിച്ചത്. 2013 മേയില്‍ ഇതിന്റെ ചില യന്ത്രങ്ങള്‍ക്കു കേടുപറ്റി. പക്ഷേ, അതിനെ മറികടന്നു ബഹിരാകാശത്തെ ഗ്രഹാന്വേഷണം തുടര്‍ന്നു.


ഭൂമിയുടെ രണ്ടര മടങ്ങു വ്യാസം (ഏകദേശം 32000 കിലോമീറ്റര്‍) ഉള്ള സൂപ്പര്‍ ഭൂമിക്കു 12 മടങ്ങു ഭാരമുണ്ട്. പക്ഷേ, അതില്‍ ജീവനു സാധ്യതയില്ല. ആഗ്രഹം അതിന്റെ സൂര്യനില്‍ (നക്ഷത്രം) നിന്ന് 135 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയാണ്. ജീവനു വളരാന്‍ പറ്റാത്തത്ര ചൂടായിരിക്കും ഗ്രഹത്തില്‍.

കെപ്ളറിലെ ദൂരദര്‍ശിനി കണ്െടത്തിയ ഗ്രഹത്തെ ആഫ്രിക്കയുടെ പടിഞ്ഞാറു കാനറി ദ്വീപിലുള്ള ഹാര്‍പ്സ് - നോര്‍ത്ത് സ്പെക്ട്രോഗ്രാഫ് വഴി സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.