നവല്‍നിയുടെ വീട്ടുതടങ്കല്‍ നീട്ടി
Saturday, December 20, 2014 11:55 PM IST
മോസ്കോ: ക്രെംലിന്‍ വിമര്‍ശകന്‍ അലക്സി നവല്‍നിയുടെ വീട്ടുതടങ്കല്‍ ഒരുമാസത്തേക്കു നീട്ടി. രണ്ടു കമ്പനികളില്‍നിന്നായി മൂന്നുകോടി റൂബിള്‍(497851ഡോളര്‍) അപഹരിച്ചെന്ന കേസില്‍ വിചാരണ നേരിടുകയാണ് അദ്ദേഹം. വിമര്‍ശകരുടെ വായടപ്പിക്കാന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദേശപ്രകാരം കെട്ടിച്ചമച്ച കേസാണിതെന്നു നവല്‍നി ആരോപിച്ചു. പുടിനെതിരേ 2011ലും 2012ലും നവല്‍നി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

ഒരുകോടി അറുപതുലക്ഷം റൂബിള്‍ വെട്ടിച്ച മറ്റൊരു കേസില്‍ നേരത്തെ നവല്‍നിയെ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചെങ്കിലും ശിക്ഷ പിന്നീടു സസ്പെന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.