റേഡിയോ മുല്ലയെ വധിക്കാന്‍ ഡ്രോണ്‍ അയയ്ക്കും
Saturday, December 20, 2014 11:56 PM IST
ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് മുല്ലാ ഫസലുള്ള എന്ന റേഡിയോ മുല്ലയെ വധിക്കാന്‍ പൈലറ്റില്ലാ വിമാനം അയയ്ക്കാന്‍ പാക് സൈന്യവും അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയും തീരുമാനിച്ചു. മുല്ലാ തമ്പടിച്ചിരിക്കുന്നുവെന്നു കരുതപ്പെടുന്ന മേഖലകളില്‍ കരയാക്രമണം നടത്തുന്നതിനേക്കാള്‍ മെച്ചം ഡ്രോണ്‍ ആക്രമണമാണെന്നാണു വിലയിരുത്തല്‍.

പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്സേന ഇക്കാര്യം അറിയിച്ചെന്ന് ദ എക്സ്പ്രസ് ട്രിബ്യൂണ്‍ അറിയിച്ചു. പെഷവാര്‍ സ്കൂള്‍ ആക്രമണവേളയില്‍ മുല്ലാ ഫസലുള്ള ആക്രമണകാരികളുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പാക്സൈനിക മേധാവി റഹീല്‍ ഷരീഫും ഐഎസ്ഐ മേധാവി റിസ്വാന്‍ അക്തറും അഫ്ഗാന്‍ അധികൃതര്‍ക്ക് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.