പെഷവാര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഫസലുള്ള കൊല്ലപ്പെട്ടതായി വാര്‍ത്ത
Sunday, December 21, 2014 12:11 AM IST
ഇസ്ലാമാബാദ്: പെഷവാറിലെ സൈന്യം വക സ്കൂള്‍ ആക്രമിച്ച് 148 കുട്ടികളെയും അധ്യാപകരെയും കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ സൂത്രധാരനായ താലിബാന്‍ നേതാവ് ഫസലുള്ള പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തിലാണ് ഫസലുള്ള കൊല്ലപ്പെട്ടതെന്നു പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. എന്നാല്‍, ഫസലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പാക്കിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.


പെഷവാറിലെ സ്കൂളില്‍ നടന്ന ആക്രമണത്തിനു നിര്‍ദേശം നല്‍കിയതു ഫസലുള്ളയാണെന്നാണു പാക്കിസ്ഥാന്‍ അന്വേഷണസംഘത്തിന്റെ നിഗമനം. തീവ്രവാദികള്‍ക്കെതിരേ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കു തിരിച്ചടിയായാണ് ആക്രമണമെന്ന് താലിബാന്‍ പറഞ്ഞിരുന്നു. പെഷവാര്‍ സംഭവത്തിനു പിന്നാലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരേയുള്ള നടപടികള്‍ പാക്കിസ്ഥാന്‍ വേഗത്തിലാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രത്തിലിരുന്നു ഫസലുള്ള ആക്രമണത്തിനു നിര്‍ദേശം നല്‍കിയെന്നാണ് രഹസ്യാന്വേഷണവിഭാഗം കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.