സൂയസ് കനാല്‍ ചാരനു പത്തു വര്‍ഷം തടവ്
Monday, December 22, 2014 11:17 PM IST
കയ്റോ: സൂയസ് കനാലിലൂടെയുള്ള യുദ്ധക്കപ്പലുകളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേലിനു കൈമാറിയതിന് സൂയസ് കനാല്‍ ഷിപ്പിംഗ് സര്‍വീസിന്റെ മാനേജര്‍ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ട് ഇസ്രേലികള്‍ക്ക് അവരുടെ അസാന്നിധ്യത്തില്‍ പോര്‍ട്ട് സയിദ് കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ വിവരങ്ങള്‍ ഷിപ്പിംഗ് സര്‍വീസ് മാനേജര്‍ മുഹമ്മദ് അലി അബ്ദല്‍ ബഗി ഇസ്രയേലിനു നല്‍കിയെന്നു കോടതി നിരീക്ഷിച്ചു. പോര്‍ട്ട് സയിദ് തുറമുഖത്തെക്കുറിച്ചും അതിന്റെ മാനേജ്മെന്റിനെക്കുറിച്ചുമുള്ള വിവരങ്ങളും ചോര്‍ത്തി ക്കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.