ഹു ജിന്റാവോയുടെ സഹായിക്ക് എതിരേ അന്വേഷണം
Tuesday, December 23, 2014 11:48 PM IST
ബെയ്ജിംഗ്:മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയുടെ ഉപദേഷ്ടാവ് ലിംഗ് ജിഹുവായ്ക്ക് എതിരേ അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെടുന്ന ഉന്നത കമ്യൂണിസ്റ് നേതാവാണ് ജിഹുവാ.

അര്‍ധനഗ്നരായ രണ്ടു സ്ത്രീകളുമൊത്തു ജിഹുവായുടെ മകന്‍ ലിംഗ് ഗു സഞ്ചരിച്ച ഫെരാരി കാര്‍ ബെയ്ജിം ഗില്‍ 2012ല്‍ ഇടിച്ചുതകര്‍ന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മൂടിവയ്ക്കാന്‍ ജിഹുവാ ശ്രമിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജിഹുവായെ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ഓഫീസ് മേധാവി സ്ഥാനത്തുനിന്നു തരംതാഴ്ത്തിയിരുന്നു. ഷി ചിന്‍പിംഗ് അധികാരമേറ്റതിനെത്തുടര്‍ന്ന് അഴിമതിക്കെ തിരേ കര്‍ശന നടപടി സ്വീകരിച്ചുവരുകയാണ്. ഉന്നത റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരും നേതാക്കളുമുള്‍പ്പെടെ നിരവധി പേര്‍ അന്വേഷണം നേരി ടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.