ഗ്ളാസ്ഗോയില്‍ ലോറി ഇടിച്ച് ആറ് മരണം
Tuesday, December 23, 2014 11:48 PM IST
ഗ്ളാസ്ഗോ :സ്കോട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ ചപ്പുചവര്‍ കയറ്റിയ ലോറി ഇടിച്ച് കുറഞ്ഞത് ആറു പേ ര്‍ കൊല്ലപ്പെട്ടു.നഗരഹൃദയത്തിലെ ക്യൂന്‍ സ്ട്രീറ്റ് സ്റേഷനു വെളിയില്‍ റോഡ് ക്രോസ് ചെയ്യാന്‍ നിന്നവരുടെ നേര്‍ക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. മില്ലേനിയം ഹോട്ടലില്‍ ഇടിച്ചാണു ലോറി നിന്നത്. ക്രിസ്മസ് ഷോപ്പിംഗിനെത്തിയവരാണു കൊല്ലപ്പെട്ടതെന്നും ഏഴു പേര്‍ക്കു പരിക്കേറ്റെന്നും പോലീസ് അറിയിച്ചു.


ഗ്ളാസ്ഗോ സിറ്റി കൌണ്‍സിലിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്കൈന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കുണ്ടായ ദുരന്തം റോഡപകടമാണെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് സ്കോട്ലന്‍ഡ് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.