സിബി തോമസിന്റെ മഹാമനസില്‍ റിസമോള്‍ക്കു പുതുജീവിതം
സിബി തോമസിന്റെ  മഹാമനസില്‍  റിസമോള്‍ക്കു പുതുജീവിതം
Sunday, January 25, 2015 11:32 PM IST
ലണ്ടന്‍: സണ്‍ഡര്‍ലാന്‍ഡ് സ്വദേശിയായ സിബി തോമസിന്റെ മഹാമനസ് റിസമോള്‍ക്കു നല്കിയതു പുതിയ ജീവിതം. വൃക്കരോഗിയായിരുന്ന ഡോര്‍ചെസ്റര്‍ സ്വദേശിനി റിസമോള്‍ക്ക് (15) തന്റെ വൃക്ക ദാനം ചെയ്താണു മലയാളിയായ സിബി തോമസ് മാതൃകയായത്. ആ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അവയവദാന പ്രചാരകന്‍ ഫാ.ഡേവിസ് ചിറമ്മലും എത്തിയിരുന്നു.

ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ്, ഈവ്ലിന ചില്‍ഡ്രന്‍സ് എന്നീ ആശുപത്രികളിലായായിരുന്നു ശസ്ത്രക്രിയ. ലണ്ടനിലെ ആശുപത്രിയില്‍ എല്ലാവിധ പരിശോധനകള്‍ക്കും ശേഷമാണ് 50കാരനായ സിബിയും 15 വയസുകാരിയായ റിസ മോളും എത്തിയത്. സിബിയുടെ ശസ്ത്രക്രിയ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലാണു നടന്നത്. ശസ്ത്രക്രിയയ്ക്കൊടുവില്‍ സിബിയുടെ വൃക്ക ഈവ്ലിന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ച ശേഷം റീസയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു.


സിബിയും സ്വീകര്‍ത്താവായ റിസമോളും എത്രയും വേഗം സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരാനുള്ള പ്രാര്‍ഥനയിലാണു യുകെ മലയാളികള്‍.

ഡര്‍ഹാം പ്രവിശ്യാ കൌണ്‍സിലില്‍ സാമൂഹ്യപ്രവര്‍ത്തകനായ സിബി കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. ഡേവിസ് ചിറമ്മല്‍ യുകെയില്‍ നടത്തിയ സന്ദര്‍ശനമാണു സിബിയുടെ നിര്‍ണായക തീരുമാനത്തിനു വഴിമരുന്നായത്.

ഫാ. ചിറമ്മലിനൊപ്പം യുകെയില്‍ അദ്ദേഹം വിവിധ പരിപാടികളിലും പങ്കെടുത്തിരുന്നു. യുകെയില്‍ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി റോമിയുടെയും സൂസ ന്റെയും മകളാണു റിസ. പന്ത്രണ്ടു വയസുള്ളപ്പോഴാണു റിസയ്ക്കു വൃക്കരോഗം സ്ഥിരീക രിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.