ഐഎസ് പ്രവര്‍ത്തകര്‍ സ്പെയിനില്‍ അറസ്റില്‍
Sunday, January 25, 2015 11:36 PM IST
മാഡ്രിഡ്: പാരീസില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഷാര്‍ളി എബ്ഡോ ഭീകരാക്രമണത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയ സ്പെയിനില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റിലായി. വടക്കേ അമേരിക്കയുടെ തീരത്തോടടുത്തു കിടക്കുന്ന സ്വെറ്റ നഗരത്തില്‍നിന്നാണ് ഇവര്‍ അറസ്റിലായതെന്ന് സ്പാനിഷ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിടിയിലായവര്‍ സ്പെയിനില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുകയായിരുന്നോ എന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.


മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്ന സ്വെറ്റ നഗരത്തില്‍നിന്ന് ഡിസംബറില്‍ ഏഴ് ഐഎസ് തീവ്രവാദികളെ പിടിച്ചിരുന്നു. സിറിയയിലും ഇറാക്കിലും ഐഎസ് നടത്തുന്ന തീവ്രവാദ പോരാട്ടത്തിനുള്ള റിക്രൂട്ട്മെന്റിനിടെയാണ് സ്പെയിന്‍-മൊറോക്കോ പോലീസിന്റെ സംയുക്ത റെയിഡില്‍ അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.