ഈജിപ്തില്‍ കലാപവാര്‍ഷികത്തില്‍ ആക്രമണം; രണ്ടു മരണം
Monday, January 26, 2015 11:57 PM IST
അലക്സാന്‍ഡ്രിയ: ഈജിപ്തില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ 2011ലെ കലാപത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുണ്ടായ കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കലാപവാര്‍ഷികത്തില്‍ എല്ലാ വര്‍ഷവും നിരവധിപ്പേര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഇത്തവണ ക്രമീകരിച്ചിരുന്നത്. കയ്റോയിലും അലക്സാന്‍ഡ്രിയയിലും ഒരാള്‍ വീതം കൊല്ലപ്പെട്ടു. കയ്റോയിലുണ്ടായ ഒരു ബോംബ് സ്ഫോടനത്തില്‍ രണ്ടുപോലീസുകാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.