ഒബാമ സൌദിയില്‍, ഐഎസ് പ്രശ്നം ചര്‍ച്ചയാകും
Wednesday, January 28, 2015 12:14 AM IST
റിയാദ്: അന്തരിച്ച സൌദി രാജാവ് അബ്ദുള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി യുഎസ് പ്രസിഡന്റ് ഒബാമയും സംഘവും സൌദിയിലെത്തി. പുതിയ സൌദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദുമായി എഎസ് തീവ്രവാദികളുമായുള്ള പോരാട്ടത്തെക്കുറിച്ചും യെമനിലെ ഭരണപ്രതിസന്ധിയെക്കുറിച്ചും ഒബാമ ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പറഞ്ഞു. അബ്ദുള്ള രാജാവിന്റെ കാലത്തെ നയങ്ങള്‍ തന്നെ സൌദി പിന്തുടരുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.


റിയാദ് വിമാനത്താവളത്തിലെ വിഐപി ടെര്‍മിനലില്‍ എത്തി സല്‍മാന്‍ രാജാവ് ഒബാമയെയും സംഘത്തെയും സ്വീകരിച്ചു. സൈനിക ബാന്‍ഡ് ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു.

യുഎസ് സ്റേറ്റ്സെക്രട്ടറി ജോണ്‍ കെറി, മുന്‍ സെക്രട്ടറിമാരായ കോണ്‍ഡലീസ റൈസ്, ജെയിംസ് ബേക്കര്‍ ന്നിെവരും സെനറ്റര്‍ ജോണ്‍ മക്്കെയിനും സൌദിയില്‍ എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.