മുംബൈ ഭീകരാക്രമണ കേസിലെ വിചാരണ മാറ്റിവച്ചു
Thursday, January 29, 2015 12:14 AM IST
ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ അടുത്ത മാസം മൂന്നാം തീയതി വരെ നീട്ടി വച്ചു. തീവ്രവാദവിരുദ്ധ കോടതിയുടേതാണു നടപടി. മുഖ്യപ്രതി സാക്കിയൂര്‍ റഹ്മാന്‍ ലഖ്വി അടക്കമുള്ള ഏഴു പ്രതികളെ സംബന്ധിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ തടസം നേരിട്ടതാണു കാരണം. ലഖ്വിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടു സുപ്രധാന രേഖകള്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പക്കലാണ്. ഇത്തരം സാങ്കേതിക കാരണങ്ങള്‍ മൂലം വിചാരണ ഇനിയും നീണ്ടുപോയേക്കാമെന്നാണു സൂചന.

ഒരു മാസം മുമ്പു രൂപീകരിച്ച ഇസ്ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതിയാണു കേസ് പരിഗണിക്കുന്നത്. നേരത്തെ മറ്റൊരു കോടതി ലഖ്വിക്കു ജാമ്യം നല്‍കിയതു വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.