പാക് വ്യോമാക്രമണത്തില്‍ 92 ഭീകരര്‍ കൊല്ലപ്പെട്ടു
Thursday, January 29, 2015 12:00 AM IST
പെഷവാര്‍: നോര്‍ത്ത് വസിറിസ്ഥാനിലും ഖൈബറിലും പാക് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 92 ഭീകരര്‍ക്കു ജീവഹാനി നേരിട്ടു. ദത്താഖേലിലെ താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് 12 വിദേശികള്‍ ഉള്‍പ്പെടെ 53 ഭീകരര്‍ കൊല്ലപ്പെട്ടത്.

ആറു താവളങ്ങളും നിരവധി സ്ഫോടകവസ്തുക്കളും ഏതാനും വാഹനങ്ങളും വ്യോമാക്രമണത്തില്‍ നശിച്ചുവെന്നു സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. തിരാ താഴ്്വരയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഖൈബര്‍ ഏജന്‍സിയിലെ മിരാന്‍ഷായില്‍ നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 23 ഭീകരര്‍ കൊല്ലപ്പെട്ടു. തെഹ്റിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍, ലഷ്കര്‍ ഇ ഇസ്്ലാം എന്നീ സംഘടനകളില്‍പ്പെട്ട ഭീകരരാണു കൊല്ലപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.