യുഎസിന്റെ ഇടപെടല്‍ സമ്മതിക്കില്ല: ക്യൂബ
Friday, January 30, 2015 11:36 PM IST
സാന്‍ജോസ്: ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടരുതെന്ന് പ്രസിഡന്റ് റൌള്‍ കാസ്ട്രോ മുന്നറിയിപ്പു നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച നീക്കം നടക്കുന്നതിനിടെയാണ് കോസ്റാറിക്കയില്‍ ഉച്ചകോടിക്ക് എത്തിയ റൌള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

യുഎസ് അസിസ്റന്റ് സ്റേറ്റ് സെക്രട്ടറി റോബര്‍ട്ടാ ജേക്കബ്സണ്‍ ഇന്നലെ ക്യൂബയിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.35 വര്‍ഷത്തിനുശേഷമാണു യുഎസിന്റെ ഉന്നതതല സംഘം ക്യൂബയിലെത്തിയത്. ക്യൂബന്‍ വിമതരുമായും റോബര്‍ട്ടാ ജേക്കബ്സണ്‍ കൂടിക്കാഴ്ച നടത്തിയത് ക്യൂബന്‍ അധികൃതരെ ചൊടിപ്പിച്ചു.


ഭീകരപ്പട്ടികയില്‍ നിന്നു ക്യൂബയെ നീക്കംചെയ്യണമെന്നും ഗ്വണ്ടനാമോ നാവികത്താവളം തിരിച്ചു നല്‍കണമെന്നും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്െടന്ന് റൌള്‍ കാസ്ട്രോ പറഞ്ഞു. ക്യൂബയ്ക്ക് എതിരേയുള്ള ഉപരോധം നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടെന്നും കാസ്ട്രോ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.