ഒബാമയുടെ തലവെട്ടുമെന്ന് ഐഎസ്
Friday, January 30, 2015 11:28 PM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഒബാമയെ ശിരച്ഛേദം ചെയ്യുമെന്നും യുഎസിനെ മുസ്്ലിം പ്രവിശ്യമായി മാറ്റുമെന്നും ഐഎസിന്റെ ഭീഷണി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ വീഡിയോയിലാണ് ഭീഷണി സന്ദേശമുള്ളത്.

തടവുകാരനായ കുര്‍ദിഷ് സൈനികന്‍ മുട്ടുകുത്തി നില്‍ക്കുന്നതും പിന്നില്‍ മൂന്ന് ഐഎസ് പോരാളികള്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഐഎസുമായി പോരാടുന്ന കുര്‍ദുകളുടെ നേതാവായ ബര്‍സാനിയെയും വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.