യൂബര്‍ കമ്പനിക്കെതിരേ യുഎസ് കോടതിയില്‍ യുവതിയുടെ കേസ്
Saturday, January 31, 2015 11:57 PM IST
ന്യൂയോര്‍ക്ക്: ന്യൂഡല്‍ഹിയില്‍ യൂബര്‍ ടാക്സി കാറില്‍ മാനഭംഗത്തിനിരയായ യുവതി സാന്‍ഫ്രാന്‍സിസ്കോയിലെ ടാക്സി കമ്പനിക്കെതിരേ അമേരിക്കന്‍ കോടതിയില്‍ കേസ് കൊടുത്തു. യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ അടിസ്ഥാന സൌകര്യങ്ങളൊന്നും കമ്പനി ഒരുക്കിയിട്ടില്ലെന്നും ഡ്രൈവര്‍മാരെ യാത്രക്കാര്‍ക്കു ശരിയായി കാണാനാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് പരാതി നല്കിയത്. തന്റെ പേരു പരാമര്‍ശിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ഡിസംബര്‍ അഞ്ചിന് യൂബര്‍ ടാക്സി ഡ്രൈവറാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.