മഞ്ഞു നീക്കിയില്ല; കെറിക്ക് 50 ഡോളര്‍ പിഴ
മഞ്ഞു നീക്കിയില്ല; കെറിക്ക് 50 ഡോളര്‍ പിഴ
Saturday, January 31, 2015 11:58 PM IST
ബോസ്റണ്‍: വീടിനുമുന്നിലെ ഫുട്പാത്തിലെ മഞ്ഞു നീക്കം ചെയ്യാത്തതിന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് ബോസ്റണ്‍ നഗരസഭാധികൃതര്‍ 50 ഡോളര്‍ പിഴയിട്ടു. ബോസ്റണിലെ ബീക്കണ്‍ ഹില്ലിലെ വീടിനു മുന്നിലെ മഞ്ഞു നീക്കം ചെയ്തില്ലെന്നാണ് കെറിയുടെ പേരിലുള്ള കുറ്റം. കഴിഞ്ഞ ദിവസമുണ്ടായ ശീതക്കാറ്റും ഹിമപാതവുംമൂലം ബോസ്റണില്‍ മിക്കയിടത്തും രണ്ടടിവരെ ഉയരത്തില്‍ മഞ്ഞുവീണു. നഗരവാസികള്‍ തങ്ങളുടെ വീടുകള്‍ക്കും കടകള്‍ക്കും മുന്നിലുള്ള ഫുട്പാത്തുകളിലെ മഞ്ഞു നീക്കണമെ ന്നും ഇപ്രകാരം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ബോസ്റണ്‍ മേയര്‍ മാര്‍ട്ടിന്‍ വാല്‍ഷ് മുന്നറിയിപ്പു നല്‍കിയിരുന്നു.


പ്രസിഡന്റ് ഒബാമയോടൊപ്പം കെറി സൌദിയില്‍ സന്ദര്‍ശനത്തിനു പോയ അവസരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. കെറി എത്രയും വേഗം പിഴയടയ്ക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ഗ്ളെന്‍ ജോണ്‍സന്‍ ബോസ്റണ്‍ ഗ്ളോബ് പത്രത്തോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.