മിറ്റ് റോംനി ഇനി മല്‍സരിക്കില്ല
Sunday, February 1, 2015 12:24 AM IST
വാഷിംഗ്ടണ്‍: 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ് റോംനി മല്‍സരിക്കില്ല. പുതുതലമുറയ്ക്കു വേണ്ടി താന്‍ സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളായി മല്‍സരിക്കാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ റോംനി തയാറായില്ല. 2008, 2012 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബറാക് ഒബാമയോട് റോംനി തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.