ഹമാസിനെ ഈജിപ്ത് കോടതി നിരോധിച്ചു
Sunday, February 1, 2015 12:25 AM IST
കയ്റോ: പലസ്തീന്‍ സംഘടനയായ ഹമാസിന്റെ സായുധവിഭാഗത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തി ഈജിപ്ഷ്യന്‍ കോടതി നിരോധിച്ചു. അടിയന്തര ശ്രദ്ധ ആവശ്യമായ കേസുകള്‍ പരിഗണിക്കുന്ന ഈജിപ്തിലെ ഒരു പ്രത്യേക കോടതിയുടേതാണു വിധി. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ ഹുഡുമായി ബന്ധമുള്ള വിഭാഗമാണു ഹമാസ്.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പില്‍നിന്ന് അനധികൃതമായി ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്തിക്കൊണ്ടുവരികയും ഈജിപിഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണു ബ്രദര്‍ ഹുഡ് ചെയ്യുന്നതെന്നു കോടതി നിരീക്ഷിച്ചു. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ ഭരണത്തില്‍നിന്നു പുറത്താക്കിയതു മുതല്‍ ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ സീനായ് മേഖലയിലെ ഇസ്ലാമിക് തീവ്രവാദികള്‍ നൂറുകണക്കിനു ഈജിപ്ഷ്യന്‍ പട്ടാളക്കാരെയാണു വധിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.