ഡമാസ്കസ് ബസില്‍ സ്ഫോടനം; ഏഴു മരണം
Monday, February 2, 2015 12:28 AM IST
ഡമാസ്കസ്: ലബനനില്‍നിന്നുള്ള ഷിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് സെന്‍ട്രല്‍ ഡമാസ്കസില്‍ സ്ഫോടനത്തില്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു.

20 പേര്‍ക്കു പരിക്കേറ്റു. തങ്ങളുടെ ഭടന്‍ ബസിനുള്ളില്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സുന്നി ഭീകരഗ്രൂപ്പായ അല്‍നുസ്റ ഫ്രണ്ട് അവകാശപ്പെട്ടു. ഹമീദിയ മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടായ സ്ഥലം സിറിയന്‍ സൈനികര്‍ വളഞ്ഞിരിക്കുകയാണ്.


അല്‍നുസ്റ ഫ്രണ്ട് സിറിയന്‍ സൈനികരുമായി നിരന്തര പോരാട്ടത്തിലാണ്. ബസില്‍ 52 തീര്‍ഥാടകരുണ്ടായിരുന്നുവെന്ന് ലബനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സയിദാ റുഖിയാ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ചശേഷം തീര്‍ഥാടകര്‍ തെക്കുകിഴക്കന്‍ ഡമാസ്കസിലെ സയിദാ സെയിനാബ് തീര്‍ഥാടനകേന്ദ്രത്തിലേക്കു പോകുമ്പോഴാണ് ബസില്‍ സ്ഫോടനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.