ജിഹാദി ജോണ്‍ ലണ്ടന്‍ സ്വദേശി
ജിഹാദി ജോണ്‍ ലണ്ടന്‍ സ്വദേശി
Friday, February 27, 2015 10:33 PM IST
ലണ്ടന്‍:യുഎസ്, ബ്രിട്ടീഷ് ബന്ദികളെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട ജിഹാദി ജോണിനെ തിരിച്ചറിഞ്ഞതായി ബിബിസിയും വാഷിംഗ്ടണ്‍ പോസ്റും റിപ്പോര്‍ട്ടു ചെയ്തു. കുവൈറ്റില്‍ ജനിച്ചു പടിഞ്ഞാറന്‍ ലണ്ടനില്‍ വളരുകയും പഠിക്കുകയും ചെയ്ത മുഹമ്മദ് എംവാസി എന്ന ബ്രിട്ടീഷ് പൌരനാണ് 26കാരനായ ഈ നിഷ്ഠൂര കൊലപാതകി. വെസ്റ് മിനിസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇയാള്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിഗ്രി എടുത്തിട്ടുണ്ട്. 2009ല്‍ ഈ പേരുള്ളയാള്‍ ബിരുദം നേടിപ്പോയതായി യൂണിവേഴ്സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. 2012ല്‍ സിറിയയിലെത്തിയ എംവാസി ഐഎസില്‍ ചേരുകയായിരുന്നു.

പടിഞ്ഞാറന്‍ ലണ്ടനില്‍ എംവാസിയുടെ വീടിന്റെ മേല്‍വിലാസത്തിലുള്ള കെട്ടിടത്തില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവിടെ ആരുമില്ലായിരുന്നു.

2014 ഓഗസ്റ്റില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ സിറിയയിലെ ഐഎസ് ഭീകരര്‍ തലവെട്ടിക്കൊല്ലുന്ന വീഡിയോയിലാണ് കറുത്ത വസ്ത്രധാരി യായ ജിഹാദി ജോണ്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബ്രിട്ടീഷ്ചുവയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന ഇയാള്‍ പിന്നീട് യുഎസ് ജേണലിസ്റ് സ്റീവന്‍ സോട്ലോഫ്, ബ്രിട്ടീഷുകാരായ ഡേവിഡ് ഹെയ്ന്‍സ്, അലന്‍ ഹെന്നിംഗ്, അമേരിക്കക്കാരനായ അബ്ദുള്‍ റഹ്മാന്‍ കാസിഗ് എന്നിവരെ ശിരച്ഛേദം ചെയ്യുന്ന വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ യ്ക്കും പാശ്ചാത്യനേതാക്കള്‍ക്കും എതിരേ ഭീഷണിയുടെ സ്വരത്തില്‍ ജിഹാദി ജോണ്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞമാസം ജാപ്പനീസ് ബന്ദികളായ യുകാവ, കെന്‍ജി ഗോട്ടോ എന്നിവരെ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോയിലും ഇയാളെ കാണാം. ജിഹാദി ജോണിനെ തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കാന്‍ പോലീസിന്റെ ഭീകരവിരുദ്ധ കമാന്‍ഡ് മേധാവി റിച്ചാര്‍ഡ് വാള്‍ട്ടന്‍ തയാറായില്ല.


ഈ ഘട്ടത്തില്‍ എന്തെങ്കിലും വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറ ഞ്ഞു. പോലീസും സുര ക്ഷാ ഏജന്‍സികളും നട ത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്നു പ്രധാനമന്ത്രി കാമറോണിന്റെ വ ക്താ വ് പറഞ്ഞു.

ഇതിനിടെ ജിഹാദി ജോണ്‍ നേരത്തതന്നെ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 2010ല്‍ കുവൈറ്റിലേക്കു പോകാന്‍ ഇയാള്‍ നടത്തിയശ്രമം ഇന്റലിജന്‍സ് വിഭാഗം ഇടപെട്ടു തടയുകയായിരുന്നു. പിന്നീട് 2012ല്‍ ഇയാള്‍ എങ്ങനെയോ സിറിയയില്‍ എത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.