ഡ്രോണ്‍: മൂന്ന് അല്‍ജസീറ ലേഖകര്‍ പാരീസില്‍ അറസ്റില്‍
Friday, February 27, 2015 10:36 PM IST
പാരീസ്:പാരീസില്‍ നിയമവിരുദ്ധമായി പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് അല്‍ജസീറ ലേഖകരെ അറസ്റു ചെയ്തു. ഈഫല്‍ ഗോപുരം, അമേരിക്കന്‍ എംബസി, പാരീസ് ഓപ്പറാ ഹൌസ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തിയിരു ന്നു. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ പറത്തിയതിന്റെ ലക്ഷ്യം വ്യക്തമല്ല. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഒരു വര്‍ഷംവരെ ത ടവും പിഴയും ശിക്ഷ ലഭിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.