ജിന്‍ഡാലിന്റെ തീരുമാനം വൈകില്ല
ജിന്‍ഡാലിന്റെ തീരുമാനം വൈകില്ല
Sunday, March 1, 2015 11:12 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിനു മത്സരിക്കണമോ എന്ന കാര്യം മാസങ്ങള്‍ക്കകം തീരുമാനിക്കുമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് ബോബി ജിന്‍ഡാല്‍.

താനും ഭാര്യ സുപ്രിയയും ഇക്കാര്യം സംബന്ധിച്ചു ചിന്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണെന്നും മാസങ്ങള്‍ക്കകം തീരുമാനം പ്രഖ്യാപിക്കുമെന്നും കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്്ഷന്‍ കോണ്‍ഫറന്‍സില്‍ ജിന്‍ഡാല്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രസിഡന്റ് ഏറെ ഉപദ്രവം വരുത്തിവച്ചു. ഇതു മാറ്റാവുന്നതേയുള്ളു. ന്യൂയോര്‍ക്ക് ടൈംസിനെയും വാഷിംഗ്ടണ്‍ പോസ്റിനെയും മറ്റു ലിബറല്‍ മാധ്യമങ്ങളെയും സന്തോഷിപ്പിക്കുന്ന പ്രസിഡന്റിനെയല്ല പ്രത്യുത വോട്ടര്‍മാര്‍ക്കു നല്‍കുന്ന വാഗ്ദാനം പാലിക്കുന്ന പ്രസിഡന്റിനെയാണ് ആവശ്യമെന്ന് ഒബാമയുടെ കടുത്ത വിമര്‍ശകനായ ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. ഐഎസിനെതിരേ പോരാടാന്‍ കരസേനയെ അയയ്ക്കണമെന്നു ജിന്‍ഡാല്‍ നിര്‍ദേശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.