ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചു
Tuesday, March 3, 2015 11:11 PM IST
സിയൂള്‍: ഉത്തരകൊറിയ ഇന്നലെ രണ്ടു ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈനികകേന്ദ്രങ്ങള്‍ വ്യക്തമാക്കി. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു മിസൈല്‍ പരീക്ഷണം. ഇതേസമയം ഉത്തരകൊറിയ കൂടുതല്‍ പ്രകോപനത്തിനു മുതിര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ വക്താവ് കിം മിന്‍ സിയോക് മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.