ഹില്ലരി ക്ളിന്റണ്‍ നിയമലംഘനം നടത്തിയെന്ന് ആരോപണം
ഹില്ലരി ക്ളിന്റണ്‍ നിയമലംഘനം നടത്തിയെന്ന് ആരോപണം
Wednesday, March 4, 2015 11:15 PM IST
ന്യൂയോര്‍ക്ക്: ഒബാമ ഭരണകൂടത്തില്‍ സ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവില്‍ സര്‍ക്കാരിന്റെ എഴുത്തുകുത്തുകള്‍ക്ക് സ്വകാര്യ ഇ-മെയില്‍ അക്കൌണ്ട് ഉപയോഗിച്ച ഹില്ലരി ക്ളിന്റണ്‍ നിയമം ലംഘിച്ചെന്ന് ആരോപണം. സര്‍ക്കാര്‍ അക്കൌണ്ടായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.

സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുമാസം മുമ്പാണ് ഹില്ലരി 55,000 പേജ് വരുന്ന ഇ-മെയിലുകള്‍ അധികൃതര്‍ക്ക് കൈമാറിയത്. റെക്കോര്‍ഡ് കീപ്പിംഗ് നിയമപ്രകാരം ഇ-മെയില്‍ ഉള്‍പ്പെടെ ഔദ്യോഗിക ബിസിനസ് സംബന്ധിച്ചുള്ള എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. സ്വകാര്യ ഇ-മെയില്‍ അക്കൌണ്ടുകള്‍ അടിയന്തര ഘട്ടത്തില്‍ മാത്രമേ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്നാണു ചട്ടമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.