നേപ്പാളില്‍ വിമാന ദുരന്തം ഒഴിവായി
നേപ്പാളില്‍ വിമാന ദുരന്തം ഒഴിവായി
Thursday, March 5, 2015 11:36 PM IST
കാഠ്മണ്ഡു: ലാന്‍ഡിംഗിനിടയില്‍ റണ്‍വേയില്‍നിന്നു തെന്നി പുല്‍പ്പുറത്തേക്കു നീങ്ങിയ തുര്‍ക്കി യാത്രാവിമാനത്തിലെ 238 യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മൂടല്‍മഞ്ഞു കാരണം റണ്‍വേ കാണാന്‍ പൈലറ്റിനു കഴിഞ്ഞില്ല. ഈസ്റാംബൂളില്‍നിന്നു കാഠ്മണ്ഡുവിലെത്തിയ വിമാനത്തിന്റെ മുന്‍ ചക്രത്തിനും മൂക്കിനും നിസാര കേടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം ഇന്നലെ രാവിലെ കുറേസമയത്തേക്ക് അടച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.