ചൈനയുടെ പ്രതിരോധ ബജറ്റില്‍ 10 ശതമാനം വര്‍ധന
Thursday, March 5, 2015 11:38 PM IST
ബെയ്ജിംഗ് : ചൈനയുടെ പ്രതിരോധ ബജറ്റില്‍ ഈ വര്‍ഷം പത്തുശതമാനം വര്‍ധന വരുത്തും. കൃത്യമായ തുക ഇന്നു പാര്‍ലമെന്റില്‍ വയ്ക്കുന്ന ബജറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്ന് പാര്‍ലമെന്റ് വക്താവ് ഫു യിംഗ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 13000കോടി ഡോളറായിരുന്നു പ്രതിരോധത്തിനു നീക്കിവച്ചത്.(വര്‍ധന 12.2%).

രണ്ടുദശകമായി ചൈനയുടെ പ്രതിരോധ ബജറ്റ് ക്രമാനുഗതമായി വര്‍ധിപ്പിച്ചുവരികയാണ്.ബജറ്റിലെ തുക ഏതുവിധത്തില്‍ ചെലവഴിക്കുമെന്ന കാര്യം രഹസ്യമാക്കിവയ്ക്കുകയാണു ചൈനയുടെ പതിവ്. ഇത്തവണ വരുത്തിയ വര്‍ധനയിലൂടെ ലഭിക്കുന്ന പണം നാവിക സേനയ്ക്ക് കൂടുതല്‍ മുങ്ങിക്കപ്പലുകളും വിമാനവാഹിനിയും നിര്‍മിക്കുന്നതിനു ചെലവഴിക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.