കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ബഹറിനില്‍
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ബഹറിനില്‍
Friday, March 6, 2015 12:26 AM IST
മനാമ: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബഹറിനില്‍ മൂന്നു ദിവസത്തെ അജപാലന സന്ദര്‍ശനം തുടങ്ങി. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറി ഫാ. റിജു വെളിയില്‍ എന്നിവരും ഒപ്പമുണ്ട്.

ഇന്നലെ രാവിലെ മനാമ വിമാനത്താവളത്തിലെത്തിയ കര്‍ദിനാളിനെയും സംഘത്തെയും നോര്‍ത്ത് അറേബ്യ അപ്പസ്തോലിക് വികാര്‍ ബിഷപ് ഡോ.കമില്ലോ ബാല്ലില്‍, ബഹ്റിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ളിന്‍ ഫാ. സജി തോമസ്, ബഹ്റിന്‍ സീറോ മലബാര്‍ സൊസൈറ്റി പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. മനാമ സേക്രഡ് ഹാര്‍ട്ട് പള്ളി സന്ദര്‍ശിച്ച കര്‍ദിനാള്‍ വൈദികരും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.