നാഷും നിറംബര്‍ഗും മാത്സ് നൊബേല്‍ പങ്കിട്ടു
നാഷും നിറംബര്‍ഗും മാത്സ് നൊബേല്‍ പങ്കിട്ടു
Friday, March 27, 2015 11:04 PM IST
ഓസ്ളോ: മാത്സ് നൊബേല്‍ എന്നറിയപ്പെടുന്ന ആബേല്‍ പുരസ്കാരം യുഎസ് ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ എഫ് നാഷ് ജൂണിയറും(86) കാനഡയില്‍ ജനിച്ച അമേരിക്കന്‍ പൌരന്‍ ലൂയിസ് നിറംബര്‍ഗും(90) പങ്കിട്ടു. ഓസ്ളോയില്‍ മേയ് 19നു നടക്കുന്ന ചടങ്ങില്‍ നോര്‍വേയിലെ രാജാവ് ഇരുവര്‍ക്കും പുരസ്കാരം സമ്മാനിക്കുമെന്ന് നോര്‍വീജിയന്‍ അക്കാഡമി ഓഫ് സയന്‍സസ് ആന്‍ഡ് ലറ്റേഴ്സ് അറിയിച്ചു. പുരസ്കാരത്തുക 8,20000 ഡോളറാണ്. നോര്‍വീജിയന്‍ ഗണിതശാസ്ത്ര പ്രതിഭ നീല്‍സ് ഹെന്റിക് ആബേലിന്റെ സ്മരണയ്ക്കായി 2003ലാണ് ആബേല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

ധനശാസ്ത്രത്തിലെ ഗെയിം തിയറി സംബന്ധിച്ച സംഭാവനയ്ക്ക് 1994ല്‍ നാഷിന് നൊബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി എടുത്ത എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന ചലച്ചിത്രത്തില്‍ റസല്‍ ക്രോ ആണ് നാഷ് ആയി അഭിനയിച്ചത്. പാര്‍ഷ്യല്‍ ഡിഫറന്‍ഷ്യല്‍ ഇക്വേഷനുകള്‍ സംബന്ധിച്ച ഇദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പഠനങ്ങള്‍ ഭൌതികശാസ്ത്രത്തിലടക്കം ഏറെ മേഖലകളില്‍ പ്രയോഗിക്കപ്പെടുന്നു. 1950ല്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1995മുതല്‍ അവിടെ പ്രഫസറായി. മാസച്യൂസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നാഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലായിരുന്നു നിറംബര്‍ഗിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.