ശ്രീലങ്കയില്‍ അനുരഞ്ജന കമ്മീഷന്‍
Friday, March 27, 2015 11:05 PM IST
കൊളംബോ: തമിഴ് ന്യൂനപക്ഷവുമായി അനുരഞ്ജനമുണ്ടാക്കുന്നതിനായി മുന്‍ പ്രസിഡന്റ് ചന്ദ്രിക ബന്ദാരനായകെ കുമാരതുംഗെ അധ്യക്ഷയായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചു. സാമുദായിക, മത സൌഹാര്‍ദ്ദം ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നതെന്നും വിക്രമസിംഗെ വ്യക്തമാക്കി.

പ്രസിഡന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് ഓണ്‍ റെക്കണ്‍സിലിയേഷന്‍ എന്നാണു പുതിയ കമ്മിറ്റി അറിയപ്പെടുക.
ശ്രീലങ്കയുടെ അഞ്ചാമത്തെ പ്രസിഡന്റും പ്രഥമ വനിതാ പ്രസിഡന്റുമായ കുമാരതുംഗെ 1994മുതല്‍ 2005വരെയാണു ഭരണം നടത്തിയത്. രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നതായി കഴിഞ്ഞ നവംബറിലാണ് അവര്‍ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.