ഇസ്രയേല്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തി
Monday, March 30, 2015 11:35 PM IST
സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിനുമായി ചര്‍ച്ച നടത്തി. സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി ലീ ക്വാന്‍ യുവിന്റെ സംസ്കാരച്ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രയേല്‍ സന്ദര്‍ശന ക്ഷണം റിവ്ലിന്‍ പ്രധാനമന്ത്രി മോദിയെ അറിയിച്ചതായാണു വിവരം. ഇരുരാജ്യങ്ങളെയും സംബന്ധിച്ച നയപരമായ കാര്യങ്ങളാണു ചര്‍ച്ചയില്‍ വിഷയമായതെന്നു വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.