നൈജീരിയ: ജനറല്‍ ബുഹാരിക്കു ജയം
നൈജീരിയ: ജനറല്‍ ബുഹാരിക്കു ജയം
Wednesday, April 1, 2015 10:56 PM IST
ലാഗോസ്:നൈജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗുഡ്ലക് ജോനാഥനെ പരാജയപ്പെടുത്തി പ്ര തിപക്ഷ ഓള്‍ പ്രോഗ്രസീവ് പാര്‍ട്ടി (എപിസി) നേതാവും മുന്‍ സൈ നിക ഭര ണാധികാരിയുമായ ജനറല്‍ മുഹമ്മദ് ബുഹാരി വിജയിച്ചു.

ജനറല്‍ ബുഹാരിക്ക്151 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിലവിലുള്ള പ്രസിഡന്റ് ജോനാഥന് 117ലക്ഷം വോട്ടുമാത്രമേ കിട്ടി യുള്ളൂ. ജോനാഥന്റെ ഭരണകാലം അഴി മതിയും ബോക്കോഹറാമിന്റെ ആ ക്രമ ണവും മൂലം ഏറെ കലുഷിത മായിരുന്നു.

ആദ്യമായാണ് നിലവി ലുള്ള പ്രസിഡന്റ് തെരഞ്ഞെടു പ്പില്‍ തോല്‍വി നേരിടുന്നത്. ജോ നാഥന്റെ പ്രോഗ്രസീവ് ഡെമോ ക്രാറ്റിക്(പിഡിപി) പാര്‍ട്ടിക്കാര്‍ ക്രമക്കേട് ആരോപിച്ചു പ്രക്ഷോഭത്തിനിറങ്ങാന്‍ സാധ്യതയുണ്ട്. മുന്‍ തെരഞ്ഞെടുപ്പില്‍ ബുഹാരിയെ തോല്പിച്ച് ജോനാഥന്‍ അധികാരമേറ്റതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 800 പേര്‍ കൊല്ലപ്പെടുകയുണ്ടായി.


ജോനാഥന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാര്‍ ഇലക്ഷന്‍ കമ്മിഷനെതിരേ ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കുറേ സമയത്തേക്ക് ഫലപ്രഖ്യാപനം നിര്‍ത്തിവച്ചി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.